പത്തനംതിട്ട: പത്തനംതിട്ട ഇഞ്ചപ്പാറയിൽ 40 വയസ്സുകാരിക്ക് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കഴുത്തിന് ഗുരുതരമായി പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തായ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് കൂടൽ പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ വീടിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ബിനുവിനായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.