- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയപ്പോൾ മുന്നിൽ പൊലീസ്; കരിപ്പൂരിൽ 42 ലക്ഷം രൂപയുടെ മൂന്നു സ്വർണ ക്യാപ്സൂളുമായി യുവാവ് പിടിയിൽ; മലദ്വാരത്തിൽ ക്യാപ്സൂൾ ഒളിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി സൃഷ്ടിച്ചത് പുതിയ റെക്കോഡ്
മലപ്പുറം: 42 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലി(23)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. 760 ഗ്രാം സ്വർണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് മുസമ്മിൽ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ മൂന്ന് ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.
അതേസമയം കേരള പൊലീസ് പിടികൂടുന്ന സ്വർണ്ണ കള്ളക്കടത്തിൽ പുതിയ റെക്കോർഡ് ആണ് കാഞ്ഞങ്ങാട് സ്വദേശി സൃഷ്ടിച്ചത്. ഇതിനുമുമ്പ് ഇത്രയും വലിയ അളവിൽ മലദ്വാരത്തിൽ നിന്നും പൊലീസ് സ്വർണം കണ്ടെത്തിയിട്ടില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്