- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍; പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം തിരൂരില്‍ അഞ്ച് വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പുറത്തെടുത്ത് ആശുപതിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തില്‍ വലിയ തോതില്‍ വെള്ളമുണ്ടായിരുന്നു. ഇതറിയാതെ കുളത്തിന് […]
മലപ്പുറം: മലപ്പുറം തിരൂരില്‍ അഞ്ച് വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍തന്നെ പുറത്തെടുത്ത് ആശുപതിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തില്‍ വലിയ തോതില്‍ വെള്ളമുണ്ടായിരുന്നു. ഇതറിയാതെ കുളത്തിന് സമീപത്തെത്തിയ കുട്ടി അബദ്ധത്തില്‍ അപകടത്തില്‍ പെട്ടതായാമെന്നാണ് കരുതുന്നത്.




