- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ പ്രസ്ഥാനങ്ങൾക്കായി 50 വർഷത്തെ പ്രവർത്തനം; സന്തോഷം പങ്ക് വെച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംഘപരിവാർ പ്രസ്ഥാനങ്ങൾക്കായി 50 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒൻപതാം വയസ്സിലാണ് ആർ.എസ്.എസ് എന്ന ദേശീയ പ്രസ്ഥാനത്തിനോടൊപ്പം പ്രവർത്തനം ആരംഭിക്കുന്നതെന്നും, സംഘ പ്രവർത്തനത്തിൽ സുപ്രധാനമായ വിവിധ ചുമതലകളിൽ പ്രവർത്തിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. വരും തലമുറകൾ ഈ മണ്ണിൽ സുരക്ഷിതമായി ജീവിക്കണമെങ്കിൽ അന്തിമ വിജയം വരെ പോരാടണമെന്നും, ആ പോരാട്ടത്തിൽ തന്നോടൊപ്പവും, ബിജെപിക്കൊപ്പവും എല്ലാവരും ഉണ്ടാവണമെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
സംഘ പ്രസ്ഥാനങ്ങൾക്ക് ഒപ്പം നീണ്ട 50 വർഷങ്ങൾ..
9ആം വയസ്സിൽ RSS എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കൈപിടിച്ച് നടന്നു തുടങ്ങിയ നീണ്ട 50 വർഷങ്ങൾ.. 1982 - 85 കാലം SFI കൊടികുത്തി വാണ കാലം സഖാവ് ബാലൻ എന്ന കേരളവർമ്മയിലെ SFI വിദ്യാർത്ഥി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സഹോദരി ശാന്തയുടെ ശക്തമായ എതിർ പ്രചരണത്തിൽ KSU ഒന്നാകെ തോറ്റപ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി കേരള വർമ്മയുടെ ചരിത്രത്തിൽ ആദ്യമായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി എന്ന ദേശീയ വിദ്യാർത്ഥി സംഘടനയുടെ പ്രധിനിധിയായി ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു..
അന്ന് ചുവപ്പൻ ഗുണ്ടകളുടെ ക്രൂര പീഡനം ഏറ്റു എന്റെ കാലുകൾക്ക് കാര്യമായ പരിക്ക് ഉണ്ടായി.. RSS എന്ന ദേശീയ പ്രസ്ഥാനം കൈ പിടിച്ചു വളർത്തിയ എനിക്ക് എന്നും വലുത് എന്റെ ധർമ്മവും രാജ്യവും എന്റെ പ്രസ്ഥാനവും ആയിരുന്നു.. സംഘ പ്രവർത്തനത്തിൽ ജില്ല ബൗദ്ധിക്യ പ്രമുഖ്,, നഗർ കാര്യവാഹ് :... സ്വദേശി ജാഗരണ മഞ്ച് സംസ്ഥാന സഹകൺവീനർഎബിവിപി യിലും യുവമോർച്ചയിലും സംസ്ഥാന ചുമതലകളും..പിന്നീട് ബിജെപിലും തൃശൂർ ജില്ലയിൽ മണ്ഡലം മുതൽ ഉള്ള വിവിധ ചുമതലകൾ ബിജെപി ജില്ല ജനറൽ സെക്രട്ടറി ആയും ജില്ലാ പ്രസിഡന്റ് ആയും.. ബിജെപി സംസ്ഥാന സെക്രട്ടറി ആയും സംസ്ഥാന വക്താവ് ആയും ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ് ആയും അന്നും ഇന്നും എന്നും പ്രസ്ഥാനത്തിന്റെ വിശ്വസ്തനായി പൊതുമണ്ഡലത്തിൽ യാത്ര തുടരുകയാണ്..യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് BJP ആഹ്വാനം അനുസരിച്ച് ജയലളിതയെ ഗുരുവായൂരിൽ തടഞ്ഞത് എൻ്റെ നേതൃത്വത്തിൽ 10 പേർ അന്ന് കരിപൂച്ചകളുടെ തോക്ക് എൻ്റെ ചങ്കിനു നേരെ വച്ചത് മാതൃഭൂമി മുൻ പേജിൽ ഫോട്ടോയോടെ പ്രധാന വാർത്ത ആക്കി..
1500 ലേഖനങ്ങൾ ഒപ്പം ജീവിതമാർഗ്ഗം ആയ വക്കീൽ പണി ഒരിക്കലും ഒഴിവാക്കിയില്ല, കുടുംബം നോക്കി കുട്ടികളെ നല്ല സ്ഥാനത്ത് എത്തിച്ചു....അതിനിടയിൽ കേരളത്തിന്റെ പ്രത്യേക പരിസ്ഥിതിയിൽ തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ്കളിൽ മത്സരിച്ചിട്ടുണ്ട്.. പരാജയപ്പെട്ടിട്ടും ഉണ്ട്.. കേരളത്തിലെ ആദ്യ ബിജെപി എംപി തൃശ്ശൂരിൽ ജയിച്ചപ്പോൾ ഇന്ന് അഭിമാനത്തോടെ പറയുകയാണ് തൃശൂരിലെ ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ പ്രവർത്തകരുടെയും സ്വപ്നം യാഥാർഥ്യം ആയി ശ്രീ സുരേഷ്‌ഗോപിയിലൂടെ..
വരാൻ ഇരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം സമ്മാനിക്കാൻ ഉള്ള കൂട്ടായ പ്രവർത്തനം നമുക്ക് ശക്തമാക്കാം.. പൊതു പരിപാടികളും,, ചാനൽ ചർച്ചകൾ വഴി നേരിട്ട് ആഴ്ചയിൽ 7/7 ദിവസവും ഞാൻ കർമ്മപഥത്തിൽ ഞാൻ ഉണ്ട്.. ഇതോടൊപ്പം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം കളിലും സജീവം ആയി ഉണ്ട്.. നമുക്ക് വേണ്ടിയല്ല നമ്മുടെ വരും തലമുറകൾ ഈ മണ്ണിൽ സുരക്ഷിതം ആയി ജീവിക്കണം എങ്കിൽ അന്തിമ വിജയം വരെ പോരാടിയെ പറ്റു.. ഞാൻ ഉണ്ടാവും എന്നും നിങ്ങൾക്കൊപ്പം.. നിങ്ങൾ ഉണ്ടാവില്ലേ ഈ പോരാട്ടത്തിൽ എന്നോടൊപ്പം.. ദേശീയതക്കൊപ്പം.. ബിജെപിക്ക് ഒപ്പം..