- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് മുതിർന്നവർക്കുള്ള സീറ്റല്ലേ...'; ബസിനുള്ളിൽ എല്ലാരും നോക്കി നിൽക്കെ തർക്കം; എത്ര ചോദിച്ചിട്ടും സീറ്റ് അനുവദിക്കാതെ കണ്ടക്ടറുടെ വാശി; മന്ത്രിക്ക് രേഖാമൂലം പരാതി നൽകി 62-കാരി
മലപ്പുറം: കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'സ്‌ട്രെയ്ഞ്ചർ' എന്ന സ്വകാര്യ ബസ്സിൽ മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തനിക്ക് അപമാനമേറ്റതായി വിരമിച്ച ഹെഡ് പോസ്റ്റ് മാസ്റ്റർ ടി.കെ. ശൈലജ (62) പരാതി നൽകി. കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് അവഹേളിച്ചുവെന്ന് ആരോപിച്ച് ഇവർ മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജില്ലാ കലക്ടർ, എ.ഡി.എം, ആർ.ടി.ഒ എന്നിവർക്ക് പരാതി സമർപ്പിച്ചു.
രാമനാട്ടുകരയിൽ നിന്ന് ചങ്കുവെട്ടിയിലേക്ക് ബസ്സിൽ കയറിയ ശൈലജ, തനിക്ക് അർഹതപ്പെട്ട മുതിർന്ന പൗരന്മാർക്കുള്ള സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അവിടെ ഇരുന്നിരുന്ന കൗമാരക്കാരികളായ പെൺകുട്ടികളോട് സീറ്റ് ഒഴിഞ്ഞുതരാൻ കണ്ടക്ടർ തയ്യാറായില്ല.
രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ സീറ്റ് ആവശ്യപ്പെട്ടപ്പോൾ, "ഗുരുവായൂരിലേക്കുള്ള യാത്രക്കാരാണ്, നിങ്ങൾ പ്രശ്നമുണ്ടാക്കരുത്" എന്ന മറുപടിയാണ് കണ്ടക്ടർ നൽകിയതെന്ന് പരാതിയിൽ പറയുന്നു. ഏറെനേരം ആവശ്യപ്പെട്ടിട്ടും സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് തന്നെ വ്യക്തിപരമായി അവഹേളിച്ചെന്നും ശൈലജ ആരോപിക്കുന്നു.