- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ കൃഷിക്കുണ്ടാക്കിയ കുളത്തിൽ 7 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ജെസിബി കാണാൻ പോയതെന്ന് സംശയം; കാൽവഴുതി വെള്ളത്തിൽ വീണതാകമെന്നും നിഗമനം; അന്വേഷണം തുടങ്ങി
കൊച്ചി: ഏഴ് വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് സംഭവം നടന്നത്. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനിൽ സജീവ് - അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂൾ ബസ് കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഒടുവിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലനൊടുവിൽ ഇവരുടെ വീടിന് തൊട്ടടുത്ത് മീൻ വളർത്തുന്നതിനായി ഉണ്ടാക്കിയ കുളത്തിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഏതാനും ദിവസങ്ങൾ മുൻപാണ് മീൻ വളർത്തുന്നതിനായി ജെ സി ബി ഉപയോഗിച്ച് ഇവിടെ കുളം താഴ്ത്തിയത്. ഇന്നും ജെ സി ബി ഉണ്ടാകും എന്ന് കരുതി കുട്ടി കുളക്കരയിലേക്ക് പോയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.