മൂന്നാർ: ഏഴരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറുപതുകാരനും പത്തൊൻപതുകാരനും പിടിയിൽ. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ വേലുസ്വാമി (60), മുകേഷ് (19) എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റുചെയ്തത്.

സ്‌കൂളിൽവെച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതുകണ്ട് അദ്ധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം അറിഞ്ഞത്. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിച്ചു. ചൈൽഡ് ലൈൻ ദേവികുളം പൊലീസിൽ പരാതി നല്കുകയായിരുന്നു.

ദേവികുളം ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്‌ഐ.മാരായ കെ. തമ്പിരാജ്, എം.എൻ. സുരേഷ്, എഎസ്ഐ.മാരായ ഖാജിറ കെ.ഇ, ബിജു ഇമ്മാനുവേൽ, എസ്.സി.പി.ഒ.മാരായ ജിൻസ് സൈമൺ, രാജേഷ് പി, അനുമോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതി റിമാൻഡുചെയ്തു.