- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കൊടൈക്കനാലിൽ വിനോദ സഞ്ചാരത്തിന് എത്തിയ 82 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊടൈക്കനാൽ: തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 82 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പരിശോധന ഫലം വന്നാൽ മാത്രമേ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.
കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുവായൂരിലെ ഒരു സ്കൂളിൽ നിന്നെത്തിയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
എന്നാൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയാണ് ഉണ്ടായതെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതൽ പരിശോധനക്കായി രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പുമെത്തി ഹോട്ടലിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച ശേഷം വിശദമായ പരിശോധനക്ക് അയച്ചു.