മലയാലപ്പുഴ: പുതുക്കുളം മുണ്ടക്കല്‍ സ്വദേശി പുള്ളോലില്‍ വീട്ടില്‍ ഷിബു (51) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യവേ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയത്.

ഇയാള്‍ ബസ്സിലെ സ്ഥിരം യാത്രക്കാരനാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ മലയാലപ്പുഴപോലീസ് കേസ് എടുത്തു. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീജിത്ത്, എസ് സി പി ഒ ഇര്‍ഷാദ്, സിപിഒമാരായ രതീഷ്, ഹിതേഷ്, സുബിന്‍, സജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.