പാലക്കാട്: കൊപ്പം ആമയൂരിൽ വീട് കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമുണ്ടായില്ല. പട്ടാമ്പി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്.

മേൽക്കൂരയുൾപ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു. വീട്ടിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം.