കൊ​ര​ട്ടി: വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. മേ​ലൂ​ർ കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ന​ന്തി​പു​ല​ത്ത് വീ​ട്ടി​ൽ വി​മ​ൽ (40), കൈ​ത​ടം വീ​ട്ടി​ൽ പ്ര​വീ​ൺ (40) എ​ന്നി​വ​രാ​ണ് കൊരട്ടി പോലീസിന്റെ പിടിയിലായത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ന് ​മേ​ലൂ​ർ കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി വശ്ശേ​രി വീ​ട്ടി​ൽ സു​ദ​ർ​ശ​ന​നാ​ണ് (61) പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെയാണ് സംഭവം.സു​ദ​ർ​ശ​ന്റെ വീ​ടി​ന്റെ ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ, ഇ​യാ​ളെ മൊ​ബൈ​ൽ ഫോ​ൺ കൊണ്ട് മൂ​ക്കി​ലും ക​ണ്ണി​ലും ഇ​ടി​ച്ചും മ​റ്റും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​ന്റെ അ​യ​ൽ​വാ​സി​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​മ്പ് വി​മ​ൽ ത​ന്റെ നാ​യ​യു​മാ​യി സു​ദ​ർ​ശ​ന്റെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ദ​ർ​ശ​ൻ വി​മ​ലി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

ഈ സം​ഭ​വ​ത്തി​ന്റെ വൈ​രാ​ഗ്യ​ത്താ​ലാ​ണ് വി​മ​ൽ, പ്ര​വീ​ണു​മാ​യി ചേ​ർ​ന്ന് സു​ദ​ർ​ശ​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ അ​മൃ​ത​രം​ഗ​ൻ, എ​സ്.​ഐ ജി.​എ.​എ​സ്.​ഐ. ഷീ​ബ, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.