- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ച് കടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; തിരുവല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരിക്ക്; റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ
തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. രാവിലെ 8മണിയോടെ ആണ് സംഭവം.
സന്ധ്യ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.ബൈക്ക് അമിത വേഗത്തിലായിരുന്നു. സന്ധ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫോട്ടോ എടുക്കാനെത്തിയ യുവാവിന്റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് വിശദീകരണം.എന്നാൽ റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു.
മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. മൂന്ന് ബൈക്കുകളിൽ ഒന്നാണ് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്.ഇവിടെ രാവിലെ റേസിങ് പതിവാണെന്ന് നാട്ടുകാർ പറയുന്നു.അതേസമയം ഈ മേഖലയിൽ മിക്ക ദിവസങ്ങളിലും റേസിങ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ