തിരുവനന്തപുരം: മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു.

വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സുധീർഖാന് പൊള്ളലേറ്റത്. സുഹൃത്ത് വീട്ടിൽ വന്ന് പോയശേഷമാണ് പൊള്ളലേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ സുധീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഇതും ദുരൂഹത കൂട്ടുന്നു.