- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തു കോൺഗ്രസ്
പാലക്കാട്: നവകേരളാ സദസിൽ പങ്കെടുത്ത മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണ ആഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു.
ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. മുൻ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങൾക്ക് പിന്തുണയെന്നും പാർലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു.
Next Story




