മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ചാവക്കാട് സ്വദേശി നെടിയിടത്ത് വീട്ടിൽ രാകേഷ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണ രാകേഷിനെ ഉടൻ തന്നെ മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ മാഹി ഗവൺമെന്റ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.