കോഴിക്കോട്: സിനിമ കാണാൻ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ് (35) നെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം താമരശേരിയിലെ മാളിൽ സിനിമ കാണാൻ എത്തിയ നെയ്യാറ്റിൻകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.പൊതു പ്രവർത്തകയായ യുവതി നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് ശക്തമായി പ്രതികരിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ താമരശേരി പൊലിസ് എസ് ഐ ശ്രീജിത്ത്, എ എസ് ഐ ജയപ്രകാശ്, സി പി ഒ വിപിൻ എന്നിവർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.