തിരുവനന്തപുരം: വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എംപിയും എം. സ്വരാജും കുറ്റക്കാർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തിൽ കലാശിച്ചതാണ് കേസിന് ആധാരം.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബാരിക്കേഡുകളും വാഹനങ്ങളും തകർത്തുവെന്നാണ് കേസ്. ശിക്ഷാവിധി ഉച്ചയ്ക്ക് ഉണ്ടാകും.