- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു; തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം നാളെ
തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച അവതാരകനാണ് രാമചന്ദ്രൻ.
'വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍' എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന കൗതുക വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു രാമചന്ദ്രൻ. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഭൗതിക ശരീരം ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വിദേശത്തുള്ള മകൻ എത്തിയശേഷമാകും സംസ്കാരം.
Next Story