ചെറുതോണി: ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം(46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടക വീടിനുള്ളിലാണ് അബ്ദുൽസലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം ആദ്യം കണ്ടത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അബ്ദുൽ സലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.