- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിയെടുക്കാത്തവരെ മാറ്റി നിർത്തി; വരും കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവരാണോ എന്ന് നേതാക്കൾ പിശോധിക്കണം; കോൺഗ്രസിലെ തീരുമാനം എടുക്കുന്നവർക്കെതിരെ വിമർശനവുമായി കെ എസ് യു മുൻ പ്രസിഡന്റ് അഭിജിത്ത്
കൊച്ചി: കോൺഗ്രസ് നേതാക്കന്മാർക്കെതിരെ വിമർശനവുമായി കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കൾ സംരക്ഷിക്കുന്നു എന്ന് കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ് യുവിന്റെ പുതിയ അദ്ധ്യക്ഷൻ ചുമതല ഏൽക്കുന്ന ചടങ്ങിലായിരുന്നു വിമര്ശനം.
'പണിയെടുക്കാത്തവരെ മാറ്റി നിർത്തി. പുതിയ ആളുകളുമായി പദ്ധതി പൂർത്തിയാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകവെയാണ് പണിയെടുക്കാത്തവരെ മാറ്റി നിർത്താൻ ബുദ്ധിമുട്ടുണ്ടായത്. ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം ഇത് തിരിച്ചറിയണം' അഭിജിത്ത് പറഞ്ഞു. വരും കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവരാണോ എന്ന് നേതാക്കൾ പിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെ എസ് യു മുൻ പ്രസിഡന്റിന്റെ വിമർശനത്തെ തുടർന്ന് ആവശ്യം അംഗീകരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.



