- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കായിക പരിശോധനക്കിടെ ഉദ്യോഗാർത്ഥിയുടെ കാലൊടിഞ്ഞു; അപകടം മാങ്ങാട്ട് പറമ്പിലുള്ള പൊലീസ് ട്രെയിനിങ്ങ് മൈതാനത്ത് വെച്ച്
തളിപ്പറമ്പ് : ധർമ്മശാലയിലെ മാങ്ങാട്ടുപറമ്പ് കെ.എ.പി മൈതാനത്തിൽ പൊലീസ് റിക്രൂട്ട്‌മെന്റി നോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർത്ഥിയുടെ കാലെല്ല് പൊട്ടി. ഇന്ന് കാലത്ത് ഒൻപതുമണിയോടെ മാങ്ങാട്ട് പറമ്പിലുള്ള പൊലീസ്‌ട്രെയിനിങ്ങ് മൈതാനത്ത് വച്ചാണ് സംഭവം.
കായികപരിശോധനക്കിടെ ഹൈജമ്പ് ചെയ്യവെയാണ് വചെറുപുഴ സ്വദേശി വരുൺ രാജ് (28) വീണ് വലത് കാൽ എല്ല് പൊട്ടിയത്.ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ എല്ല് പൊട്ടിയത് കണ്ടതിനെത്തുടർന്ന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താൻ അഡ്‌മിറ്റ് ചെയതിരിക്കയാണ്.
പൊലീസിലേക്ക്പി.എസ്.സി പരീക്ഷയെഴുതി മെഡിക്കൽ പരിശോധന വിജയിച്ചവർക്കുള്ളകായിക ടെസ്റ്റ് ഇന്ന് കാലത്ത് നടക്കുമ്പോഴാണ് രണ്ടാം നമ്പർ ഐറ്റമായ ലോങ്ങ്ജമ്പിന്നിടെ അപകടമുണ്ടായത്.ആദ്യ ഐറ്റമായ ഓട്ടത്തിൽ നല്ല നിലയിൽ ഫിനിഷ് ചെയ്തിരുന്നതായി വരുൺ രാജ് പറഞ്ഞു.
Next Story



