- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായിക മേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടമുണ്ടായത് ജാവലിൻ ത്രോ മത്സരം നടക്കുന്നതിനിടെ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാർത്ഥിക്ക് പരിക്ക്. എറണാകുളം ശാലോം എച്ച് എസിലെ കെ പി അഫിതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. അപകടമുണ്ടായ സ്ഥലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, പരിക്ക് ഗുരുതരമല്ലെന്നും മന്ത്രി അറിയിച്ചു.ജാവലിൻ ത്രോ മത്സരം നടക്കുന്നതിനിടെയാണ് രക്ഷിതാക്കളും കുട്ടികളുമൊക്കെ ഇരിക്കുന്നിടത്തേക്ക് മരച്ചില്ല വീണത്.
ആളുകൾ ഓടിമാറിയതിനാലാണ് വൻ അപകടം ഒഴിവായത്. അപകടം ഉണ്ടായതിന് പിന്നാലെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരച്ചില്ലകൾ മുറിച്ചുമാറ്റി.
Next Story



