- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
മലപ്പുറം: കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ കടവല്ലൂരിലാണ് അപകടം നടന്നത്. കളവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30നാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
13 പേരുമായി ശബരിമലയിലേക്ക് പുറപ്പെട്ട ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ ഒരുവശം പൂർണ്ണമായും തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു.
Next Story



