- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ അപകടം; കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചത് പുലർച്ചെ 3.30 ഓടെ; മരിച്ചത് രണ്ട് പതിനെട്ടുകാർ; ഒരാൾക്ക് ഗുരുതര പരിക്ക്; അമിത വേഗം ദുരന്തമായി; ട്രിബിൾസ് യാത്ര മരണമാകുമ്പോൾ
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് രണ്ടു യുവാക്കൾ മരണമടഞ്ഞു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ സായന്തിനെ (18) മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ 3:30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച കെഎൽ 56 കെ 8334, കെ എൽ 18 എസി 3368, ബൈക്കുകൾ എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.
പുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്. മരണമടഞ്ഞ അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,ദീക്ഷിതിന്റെ മൃതദേഹം മെഡിക്കൽ കോളെജിലുമാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story