കൊച്ചി: എറണാകുളം അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. അത്താണിയിലെ കാംകോ ക്യാന്റീൻ ജീവനക്കാരായ ഷീബ, മറിയം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.

ഇരുവരും റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിക്ക് അപ് വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.