തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണ (37) നാണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു അപകടം.

എക്സ്‌ക്യൂട്ടിവ് എക്സ്പ്രസിൽ നിന്നും സ്റ്റേഷനിൽ ഇറങ്ങാൻ നിൽക്കവെ ട്രെയിനിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.