- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോറസ് ലോറിയുമായി കൂട്ടിയിടിച്ച കാർ തലകീഴായി മറിഞ്ഞു; പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ രണ്ടു വയസുകാരൻ മരിച്ചു
തിരുവല്ല: ടികെ റോഡിൽ കറ്റോട് ജങ്ഷന് സമീപം ടോറസുമായി കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ അബിൻ വർഗീസ്-കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകട.േ ജോഷ്വായുടെ മാതാവ് കവിത ഓടിച്ചിരുന്ന കാർ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കവിതയ്ക്കും അമ്മ ജെസിക്കും പരുക്കേറ്റിരുന്നു. തിരുവല്ലയിൽ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. കവിതയുടെ പരുക്ക് ഗുരുതരമല്ല. അവർ ആശുപത്രി വിട്ടു. മാതാവ് ജസി ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നിലയും ഗുരുതരമല്ല.
Next Story




