- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റൻ മരം വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവറും യാത്രക്കാരും
കണ്ണൂർ: ഓടുന്ന ബസിന് മുകളിലേക്ക് മരം വീണു. ബസിന് മുന്നിലേക്ക് വളരെ വലിയ മരം വീണെങ്കിലും ബസിന്റെ ഡ്രൈവറും യാത്രക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു. ബസിന് മുകളിലേക്ക് കൂറ്റൻ മരണം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യം പതിഞ്ഞത്.
കണ്ണൂർ കുത്തുപറമ്പിനടത്തുള്ള പാട്യത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യത്തിൽ മരം വീഴുമ്പോൾ മുന്നിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാർ ഉൾപ്പെടെ നിലവിളിക്കുന്നതും ചെറുവാഞ്ചേരിയിൽനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെയായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുമായി ബസ് റോഡിലൂടെ പോകുന്നതിനിടെ പെട്ടെന്ന് മരം കടപുഴകി വീഴുകയായിരുന്നു. കൂറ്റൻ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. മരം വീഴുന്നത് കണ്ട് ബസ് നിർത്താനായി ഡ്രൈവർ ശ്രമിച്ചെങ്കിലും അപ്പോഴെക്കും മരം മുൻഭാഗത്തേക്ക് പതിച്ചിരുന്നു.
എന്നാൽ സിസിടിവി ദൃശ്യത്തിൽ മരം വീഴുമ്പോൾ മുന്നിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാർ ഉൾപ്പെടെ നിലവിളിക്കുന്നതും കേൾക്കാൻ പറ്റും. ബസിന്റെ മുൻ ഭാഗം ഭാഗികമായി തകർന്നു. വലിയരീതിയുള്ള അപകടമാണുണ്ടായതെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബസിലെ ജീവനക്കാരും യാത്രക്കാരും. സംഭവത്തെതുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി.



