തൃശൂർ: തെങ്ങുകയറുന്നതിനിടെ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു. തൃശൂർ അഞ്ചേരി സ്വദേശി ആനന്ദിനെ അഗ്‌നിരക്ഷാസേന പ്രവർത്തകർ താഴെയിറക്കി. ഇന്ന് രാവിലെയാണ് സംഭവം.

മെഷീൻ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ അബദ്ധത്തിൽ കൈവിട്ടുപോകുകയായിരുന്നു. തലകീഴായി കുറച്ചുനേരം തൂങ്ങി നിന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാസേന പ്രവർത്തകർ സ്ഥലത്തെത്തി താഴെ ഇറക്കുകയായിരുന്നു. 42 അടി ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാൾ കുടുങ്ങിയത്.

വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ യുവാവിനെ താഴെയിറക്കുകയായിരുന്നു. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.സ്ഥിരം തെങ്ങുകയറുന്നയാളാണ് ആനന്ദെന്ന് നാട്ടുകാർ പറഞ്ഞു.