- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം; എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം; സംഭവം ചാത്തമ്പാറ ജംഗ്ഷനിൽ
തിരുവനന്തപുരം: ക്ലാസ് കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന എൻജിനിയറിങ് വിദ്യാർഥി മീൻ ലോറി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് ദാരുണമായി മരിച്ചു. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചാത്തമ്പാറ ജംഗ്ഷനിലായിരുന്നു അപകടം.
തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനായ മുഹമ്മദ് യാസീൻ, ചാത്തമ്പാറ ജംഗ്ഷനിൽ വെച്ച് സുഹൃത്ത് ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാസീന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്‌കൂട്ടർ ഓടിച്ചിരുന്ന പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാൻ (21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ കടുവയിൽ മുസ്‌ലിം ജമാഅത്ത് കബറിസ്ഥാനിൽ കബറടക്കി.