- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം; നിരവധി കുട്ടികൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിയന്ത്രണം നഷ്ടപെട്ടത് വണ്ടി തിരിക്കാനായി പിന്നോട്ട് എടുത്തപ്പോൾ
തിരുവനന്തപുരം: വാമനപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 15 വിദ്യാർഥികളിൽ 11 പേർക്ക് നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പരപ്പാറയിലെ നോബിൾ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു. വാഹനം തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം.
അപകട വിവരം അറിഞ്ഞയുടൻ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. കുട്ടികളെല്ലാവരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.
Next Story