- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരനെ കണ്ട് തിരിച്ചു വരുന്നതിനിടെ ജീവനെടുത്ത് അപകടം; ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കഞ്ഞികുഴിയിൽ

X
കഞ്ഞികുഴി: കൂട്ടുകാരനെ കണ്ടതിന് ശേഷം തിരിച്ചു വരുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിവന് ദാരുണാന്ത്യം. ചെറുവാരണം സിന്ധുഭവനത്തിൽ വിജയന്റെ മകൻ ജിതു വിജയൻ (ശരത് 26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പൊക്ലാശേരിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുമ്പോഴായിരുന്നു കണിച്ചു കുളങ്ങരയില്‍ ജിതു ജയന്റെ ബൈക്ക് കാറുമായി ഇടിച്ച് അപകടം സംഭവിച്ചത്. പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ജിതു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുത്തനമ്പലം വടക്ക് കൈതളായിൽ ഷാപ്പിന് കിഴക്കുവശത്തെ വീട്ടുവളപ്പിൽ.
Next Story


