റാന്നി : ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി മിനി സിവിൽ സ്റ്റേഷൻ സമീപം വെള്ളി പുലർച്ചെ നാലരക്കാണ് അപകടം നടന്നത്.കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് ചെലവൂർ സ്വദേശിയായ മിനി ജെയിംസ് ആണ് മരിച്ചത്.

ബന്ധുക്കളായ തോമസ്,ട്രീസ,ടോബി എന്നിവരെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പരിക്കേറ്റ ടിപ്പർ ഡ്രൈവർ കൊട്ടാരക്കര സ്വദേശിയായ മോഹനചന്ദ്രനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയെലേക്കു വരുകയായിരുന്നു ടിപ്പറും റാന്നി ഭാഗത്തുനിന്നും വരുകയായിരുന്ന കറുമാണ് അപകടത്തിപ്പെട്ടത്.കോഴിക്കോട് സ്വദേശികളായ കുടുംബം ഇടക്കുളത്തുള്ള ബന്ധു വീട്ടിലേക്കു വരും വഴിയാണ് അപകടം നടന്നത്.ശബ്ദം കേട്ടെത്തിയ റാന്നി ഫയർ സ്റ്റേഷനിലെ ജീവനക്കാരാണ് രക്ഷാപ്രവത്തനം നടത്തിയത്.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ രക്ഷാപ്രവത്തനം കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു.അപകടത്തിൽ മുൻവശം പൂർണമായും തകർന്നതിനാൽ കാർ വെട്ടിപ്പൊളിച്ചെടുത്താണ് അകത്തുള്ളവരെ പുറത്തെടുത്ത്.റാന്നി പൊലീസും,നാട്ടുകാരും രക്ഷാപ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി