കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സി.പി. എം പ്രവർത്തകൻ മരണമടഞ്ഞു. സി.പി. എം അയ്യപ്പൻകാവ് മുൻബ്രാഞ്ച് സെക്രട്ടറി കുണ്ടിച്ചാലിൽ കെ.സിലക്ഷ്മണനാ(62)്ണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം പെരളശേരി ടൗണിൽവച്ചാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. ഗുരുതരാവസ്ഥിയിൽ ചാല ബേബി മെമോറിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം മരണമടഞ്ഞത്.ിസംസ്‌കാരം കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു. ഭാര്യ: അജിത.മക്കൾ: നിജിഷ,,നിഥുൻ. മരുമകൻ: നിജേഷ്. സഹോദരങ്ങൾ: പ്രകാശൻ, പ്രവീൺ, രാധ, പ്രസീത.