- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിനെ കണ്ണീരിലാഴ്‌ത്തി യുവാക്കളുടെ വേർപാട്; പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു; വയനാട്ടിൽ വാഹനാപകടത്തിൽ മരിച്ചത് മാട്ടൂൽ സ്വദേശികൾ
കണ്ണൂർ: കണ്ണൂരിനെ കണ്ണീരിലാഴ്‌ത്തി വീണ്ടും വാഹനാപകടമരണം. വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂർ മാട്ടൂൽ സെൻട്രൽ യാസീൻ റോഡിലെ മുഹയുദ്ദീൻ പള്ളിക്ക് സമീപം പള്ളിക്കാന്റെവിട പുതിയപുരയിൽ അഫ്രീദ്, മാട്ടൂൽ സെൻട്രൽചൽ ഫാറൂഖ് പള്ളിക്ക് സമീപം മുനവർ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമയും തകർന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണൽ കയറ്റി ടോറസും യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കൽപറ്റ ജനറൽ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. രണ്ടുമാസം മുൻപ് വയനാടു നിന്നുതന്നെ ഇരിട്ടി ഡോൺബോസ്‌കോയിലെ മൂന്നുവിദ്യാർത്ഥികൾ കാർ മറിഞ്ഞു മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു അപകടം കൂടിയുണ്ടായത്. രണ്ടു ദിവസം മുൻപ് മെരുവമ്പായി പാലത്തിന് സമീപം കാർ കലുങ്കിലിടിച്ചു മുത്തച്ഛനും പേരമകനും മരിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ഇതിന്റെ ഞെട്ടൽവിട്ടുമാറും മുൻപെയാണ് മറ്റൊരുദുരന്ത വാർത്തകൂടി കണ്ണൂർ ജില്ലയെ തേടിയെത്തുന്നത്.വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാട്ടൂൽ സ്വദേശികളുടെ മൃതദേഹങ്ങൾ കൽപ്പറ ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ദുരന്തവാർത്തയറിഞ്ഞു യുവാക്കളുടെ ബന്ധുക്കൾ വയനാട്ടിലേക്ക് പോയിട്ടുണ്ട്. തുടർച്ചയായ വാഹനാപകട ദുരന്തങ്ങൾ കണ്ണൂർ ജില്ലയിലെ ജനങ്ങളെആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.




