- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിൽ വീണ് തൊഴിലുറപ്പ് ജോലിക്കാരിയായ വയോധിക മരണമടഞ്ഞു; മരപ്പാലം കടക്കവേ വഴുതി വീണ് അപകടം
തളിപറമ്പ്: കണ്ണൂർ ജില്ലയിൽ പെയ്യുന്ന കനത്തമഴയിൽ വീണ്ടും ഒരാൾ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയാണ് തോട്ടിലേക്ക് വീണു മരിച്ചത്. കണ്ണൂർ പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി (73) ആണ് മരിച്ചത്. ചൊവ്വാഴ്‌ച്ചരാവിലെ ജോലിക്ക് വയലിലേക്ക് പോകുമ്പോൾ വീട്ടിന് സമീപത്തെ മരപ്പാലം കടക്കുന്നതിനിടെവഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.
കൂടെ കൃഷിപണിയെടുക്കുന്നവർ നാരായണിയെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് കുടയും ചെരിപ്പും കണ്ടെത്തിയത്.തളിപ്പറമ്പ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.ഭർത്താവ്: പരേതനായ ഒതേനൻ.
മക്കൾ: രമ, ബാബു, രാജീവൻ.മൃതദേഹം ചൊവ്വാഴ്‌ച്ച വൈകുന്നേരം ആറുമണിക്ക് അരിയിലെ സമുദായ ശ്മശാനത്തിൽ സംസ്‌ക്കരിക്കും. കഴിഞ്ഞ നാലുദിവസമായി കണ്ണൂർ ജില്ലയിൽ പേമാരിയും ചുഴലിക്കാറ്റും തുടരുകയാണ്. നിരവധി വീടുകളാണ് കാറ്റിൽ തകർന്നുവീണത്. ഇതുകൂടാതെ കനത്ത കൃഷിനാശവുമുണ്ടായി. കനത്തമഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതു കാരണം ഇരിട്ടിയിലെ മണക്കടവിലും മറ്റിടങ്ങളിലും പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് പാനൂർ പെരിങ്ങത്തൂരിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചിരുന്നു. മട്ടന്നൂർ മഹാദേവക്ഷേത്രകുളത്തിൽ ഒരു വിദ്യാർത്ഥിയും മുങ്ങിമരിച്ചു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായിരിക്കുന്നത്.



