- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
മംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബെൽത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ. ശബ്ബീർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം.
ബെൽത്തങ്ങാടിയിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസ് കൊപ്പൽ അഞ്ചിക്കട്ടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രോഗിയേയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ശബ്ബീർ മരിച്ചു.
Next Story



