- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പൽ ജീവനക്കാരനായ അടൂർ സ്വദേശി തായ്ലാൻഡിൽ കടലിൽ വീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
കടമ്പനാട്: കപ്പൽ ജീവനക്കാരനായ യുവാവ് തായ്ലാൻഡിൽ കടലിൽ മുങ്ങി മരിച്ചു. നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ ( കാവിൽ) മോനച്ചന്റ മകൻ സിജു മോനച്ചൻ (25) ആണ് മരിച്ചത്. കപ്പലിൽ നിന്ന് കാൽ വഴുതി കടലിൽ വീണുവെന്നാണ് ചൊവ്വ ഴ്ച പതിനൊന്നോടെ വീട്ടുകാർക്ക് ലഭിച്ച വിവരം.
ഏഴു മാസം മുൻപാണ് സിജു മലേഷ്യൻ കമ്പനിയുടെ വക കപ്പലിൽ ജോലിക്ക് ചേർന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. സംസ്‌കാരം പിന്നീട്. മാതാവ്: സാലി. സഹോദരി: സിമി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story