- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ പോയി മടങ്ങവെ പതിനെട്ടുവയസുകാരൻ സ്വകാര്യബസിടിച്ചു മരിച്ചു; ദാരുണാന്ത്യം കമ്പിൽ സ്വദേശിയായ വിഷ്ണുവിന്
കണ്ണൂർ: പിറന്നാൾദിനത്തിൽ ബുള്ളറ്റിൽ സ്വകാര്യബസിടിച്ചു പതിനെട്ടുവയസുകാരൻ അതീവദാരുണമായി മരണമടഞ്ഞു. കമ്പിൽ സ്വദേശിയായ വിഷ്ണുവിനാണ് (18)പിറന്നാൾ ദിനം അന്ത്യയാത്രയായത്. കൂട്ടുകാരനെയുംകൂട്ടി പെരളശ്ശേരി അമ്പലത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂൾ സ്റ്റോപ്പിന് സമീപം വച്ചാണ് അപകടം. ചൊവ്വാഴ്‌ച്ചരാവിലെ ഏഴ് മണിക്ക് കുടുംബ സുഹൃത്തായ ഉദിത്തിനെ കൂട്ടി അമ്പലത്തിൽ എത്തിയതായിരുന്നു.
ഇരുവരും സമപ്രായക്കാരാണ്. മടങ്ങിവരവേ എട്ടരമണിയോടെയാണ് അപകടം.ഈസമയം കണ്ണൂർ കൂത്ത് പറമ്പ് റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. മുന്നിലെ വണ്ടി നീങ്ങിയപ്പോൾ എതിരേ വന്ന ബസ് ബൈക്കിനി ടിച്ച് പിറകിലിരിക്കുന്ന വിഷ്ണു റോഡിൽ വീണു ബസ് തലയിൽ കൂടി കയറി ഇറങ്ങി തൽക്ഷണം മരണമടയുകയായിരുന്നു.
പ്രകാശൻ-ഷജിന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക. സംഭവത്തിൽ എടക്കാട് പൊലിസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെ മൃതദേഹം എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തികണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



