- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു; ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയിൽ കുഴിയിൽ വീണ് യുവാവ് മരിച്ചു. കൊവ്വൽപ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്. അലാമിപ്പള്ളി സംസ്ഥാന പാതയിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടത്. കൊവ്വൽപ്പള്ളി കലയറ സ്വദേശി നാൽപ്പത് വയസുകാരനായ നിതീഷ് ആണ് മരിച്ചത്. കുഴിയിലെ വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്.
സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അത്യാഹിതം. ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തിൽ കുഴിയിൽ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്.
Next Story



