- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 22കാരി മരിച്ചു; യുവാവിന് ഗുരുതര പരുക്ക്
കൊച്ചി: ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ( 23) ഗുരുതരമായ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപമായിരുന്നു അപകടം. ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷംമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.
Next Story




