ചാലക്കുടി: ക്രിസ്മസ് രാത്രിയിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം.

വി.ആർ.പുരം ഉറുമ്പൻകുന്ന് സ്വദേശി പാലയൂർ കൃഷ്ണന്റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയിൽ റോഡരികിലെ വയലിൽ നായംവേലി തോടിനരികെ ആഡംബര ബൈക്ക് അടക്കം വീണു മരിച്ച നിലയിൽ രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കൊരട്ടി പൊലീസെത്തി മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാടുകുറ്റിയിൽ കപ്പേളക്ക് സമീപം മതിലിൽ ബൈക്കിടിച്ച് കാടുകുറ്റി വലിയ മരത്തിങ്കൽ മെൽവിൻ (33) മരിച്ചു.