തിരുവനന്തപുരം: വിഴിഞ്ഞത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. സിബിൻ-ദീപ ദമ്പതിമാരുടെ മകൻ ആരോൺ ആണ് മരിച്ചത്.

ദമ്പതിമാരും മകൻ ആരോണും അഞ്ചുമാസം പ്രായമുള്ള മകളും സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമുള്ള മകൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ഏഴരയോടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ബൈപ്പാസിന് സമീപം റിങ് റോഡിലായിരുന്നു അപകടം. റിങ് റോഡിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.