തിരുവനന്തപുരം: ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മ മരിച്ചു. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ധനുവെച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിവീഴുകയായിരുന്നു.