- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരപ്പിള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: പൊലീസുകാരന് ദാരുണാന്ത്യം
ചാലക്കുടി: അതിരപ്പിള്ളി അമ്പലപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയുമായ വൈ.വിത്സൻ (40) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
വിത്സൻ ഓടിച്ചിരുന്ന ബൈക്കിൽ, വിറകു കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. വിത്സനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിരപ്പള്ളി മേഖലയിൽ ഗതാത നിയന്ത്രണം ഉള്ളതിനെ തുടർന്ന് ബസ് സർവീസുകൾ നടത്തുന്നില്ല. സഹപ്രവർത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവിൽ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.
തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.