ദേശീയപാത മുറിച്ചു കടക്കവെ ജീപ്പിച്ചു യുവതി മരിച്ചു; ഷംനയുടെ ജീവന്‍ പൊലിഞ്ഞത് വിവാഹ വീട്ടിലേക്ക് പോകവേ
കണ്ണൂര്‍:മുഴപ്പിലങ്ങാട് മഠത്തിനടുത്തുവെച്ചു ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ജീപ്പിടിച്ചു വഴിയാത്രക്കാരിയായ യുവതി അതിദാരുണമായി മരിച്ചത് നാടിനെ നടുക്കി. കണ്ണൂര്‍ സിറ്റിയിലെ മരക്കാര്‍ക്കണ്ടി ബ്ളൂസ്റ്റ് ക്ളബ്ബിന് സമീപം ഷംനാസില്‍ ഷംന ഫൈഹാസാണ്(32) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്ക് മുഴപ്പിലങ്ങാട്ടെ ബന്ധുവിന്റെ വിവാഹവീട്ടില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ അമിത വേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ഉടനെ നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ കൂടെ ഉപ്പയും ഉമ്മയും മകളുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍:മുഴപ്പിലങ്ങാട് മഠത്തിനടുത്തുവെച്ചു ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ജീപ്പിടിച്ചു വഴിയാത്രക്കാരിയായ യുവതി അതിദാരുണമായി മരിച്ചത് നാടിനെ നടുക്കി. കണ്ണൂര്‍ സിറ്റിയിലെ മരക്കാര്‍ക്കണ്ടി ബ്ളൂസ്റ്റ് ക്ളബ്ബിന് സമീപം ഷംനാസില്‍ ഷംന ഫൈഹാസാണ്(32) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്ക് മുഴപ്പിലങ്ങാട്ടെ ബന്ധുവിന്റെ വിവാഹവീട്ടില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ അമിത വേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ഉടനെ നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവരുടെ കൂടെ ഉപ്പയും ഉമ്മയും മകളുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ മൂന്നുപേരും റോഡിന് അപ്പുറത്ത് എത്തിയിരുന്നുവെങ്കിലും ഷംന റോഡില്‍ കുടുങ്ങി പോവുകയായിരുന്നു. ജീപ്പ് സഡന്‍ ബ്രേക്കിട്ടിരുന്നുവെങ്കിലും നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചൊവ്വ അസറ്റ് സെനറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് അബ്ദുളളയുടെയും ഷാഹിദയുടെയും മകളാണ്. ഫൈഹാസ് മഠത്തിലാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ഫിസാന്‍(സി. എ വിദ്യാര്‍ത്ഥി ബംഗളൂര്) സൈന നഷ്വ(പത്താംതരം വിദ്യാര്‍ത്ഥിനിദീനുല്‍ ഇസ്ലാംസഭ കണ്ണൂര്‍ സിറ്റി) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം സിറ്റി ജുമാമസ്ജിദില്‍ കബറടക്കം നടത്തി.
സംഭവത്തില്‍ ജീപ്പ് യാത്രക്കാരനെതിരെ എടക്കാട് പൊലിസ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ദേശീയ പാത 66-ലെ മാഹി- മുഴപ്പിലങ്ങാട് റോഡിലെ മഠം ഭാഗത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇരുദിശയില്‍ നിന്നും അതിവേഗത്തില്‍ കടന്നുവരുന്ന ദീര്‍ഘദൂരവാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്. സര്‍വീസ് റോഡില്‍ നിന്നും ദേശീയപാതയിലേക്കും ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായിട്ടുണ്ട്.
മുഴപ്പിലങ്ങാട് ബീച്ചിനു സമീപത്തായി താമസിക്കുന്ന നിരവധിയാളുകള്‍ക്ക് ആശ്രയമായ ഒട്ടേറെ സ്ഥാപനങ്ങള്‍ റോഡിന്റെ കിഴക്കുവശത്തുണ്ട്. അഗതിമന്ദിരം, ഡയാലിസസ് കേന്ദ്രം, ഫിസിയോതെറാപ്പി കേന്ദ്രം, അങ്കണവാടി, എല്‍.പി സ്‌കൂള്‍, എന്നിവടങ്ങളിലേക്ക് എത്തിപ്പെടാനായി റോഡു മുറിച്ചു കടന്നാണ് ജനങ്ങളെത്തുന്നത്. വഴിയാത്രക്കാര്‍ക്ക് നടന്നു പോകാനായി താല്‍ക്കാലിക നടപ്പാതയും സീബ്രാലൈനും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് വാഹനങ്ങള്‍ മരണപ്പാച്ചില്‍ നടത്തുന്നത്.
ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഇവിടെ മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കര്‍മ്മസമിതി നൂറുദിവസം തുടര്‍ച്ചയായി പ്രതിഷേധസമരം നടത്തിയിരുന്നു. എന്നാല്‍ മേല്‍പ്പാലം നിര്‍മിക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. മഠം ഭാഗത്ത് റോഡ് മുറിച്ചു കടക്കവെ അമിത വേഗതയില്‍ വന്ന ജീപ്പിടിച്ചു യുവതി മരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായ ദേശീയ പാതാ അതോറിറ്റി അധികൃതര്‍ വഴി അടച്ചു. ദേശീയപാത നിര്‍മാണ കമ്പിനി വഴിയില്‍ വലിയ ഡിവൈഡര്‍ സ്ഥാപിച്ചാണ് അടച്ചത്.
വഴി പുന:സ്ഥാപിക്കണമെന്നും ജനങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും എത്തിപ്പെടുന്നതിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു പഞ്ചായത്തംഗങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എടക്കാട് പ്രിന്‍സിപ്പാല്‍ എസ്. ഐ എന്‍. ദിജേഷിന്റെ നേതൃത്വത്തില്‍ എടക്കാട് പൊലിസും സംഭവസ്ഥലത്തെത്തിയിരുന്നു. അപകടം ആവര്‍ത്തിക്കാതിരിക്കാനാണ് വഴി അടച്ചതെന്നും താല്‍ക്കാലികമായി പുന:സ്ഥാപിക്കുമെന്നും എസ്. ഐ അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.