കണ്ണൂർ: ടെംപോ ട്രാവലറിടിച്ച് സ്​കൂട്ടർ യാത്രികൻ മരിച്ചു. ചിറ്റാരിക്കാൽ കാരമല സ്വദേശി ആൽബർട്ടാണ് (20) അപകടത്തിൽ മരിച്ചത്. ഇന്നലെ ചിറ്റാരിക്കാൽ-ചെറുപുഴ റോഡിൽ നയര പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുവരികയായിരുന്ന ടെംപോ ട്രാവലറിൻ്റെ പിന്നിൽ നിയന്ത്രണം വിട്ടുവന്ന സ്​കൂട്ടർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്​കൂട്ടർ ടെംപോ ട്രാവലറിനടിയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ആൽബര്‍ട്ടിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.