- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിച്ചു; യുവാവ് തെറിച്ചു വീണത് മറ്റൊരു വാഹനത്തിന് മുന്നിലേക്ക്; കൊല്ലത്ത് മരിച്ചത് സ്വകാര്യ ബസ് ഡ്രൈവർ
കൊല്ലം: കടയ്ക്കൽ ദർഭക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടുക്കൽ സ്വദേശി മിഥുൻ (30) ആണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു മിഥുൻ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
അമിത വേഗതയിൽ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് മിഥുൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിഥുൻ എതിരെ വന്ന മറ്റൊരു കാറിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മിഥുൻ സഞ്ചരിച്ച ബൈക്കും ഇതേ കാറിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story