- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വളവ് തിരിഞ്ഞതും ബൈക്കിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായി; നേരെ ഇടിച്ചുകയറിയത് പോസ്റ്റിലേക്ക്; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കൂട്ടുകാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു. ഉഴമലയ്ക്കൽ-ആര്യനാട് റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. പറണ്ടോട് പുറത്തിപ്പാറ വിഭഭവനിൽ വിജയകുമാറിൻ്റെയും ദീപയുടെയും മകൻ വിധു (20) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രിയിൽ മുടിവെട്ടി മടങ്ങിവരുന്ന വഴിയിൽ ഉഴമലയ്ക്കൽ കാരനാട് ജംഗ്ഷന് സമീപത്തെ വളവിൽവെച്ചാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലെ പുല്ലിലേക്ക് തെന്നിക്കയറിയ ശേഷം പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് മിഥുൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിധു ചാക്ക ഐടിഐയിലെ വിദ്യാർത്ഥിയാണ്.
Next Story




