- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ ഇടിയിൽ വണ്ടി പൂർണമായും തകർന്നുതരിപ്പണമായി; നില തെറ്റിയെത്തിയ ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം; നാടിന് വേദനയായി മുസ്തഫയുടെ വിയോഗം

X
കൊച്ചി: കളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഐ.ടി. ജീവനക്കാരൻ മരിച്ചു. മലപ്പുറം കരിപ്പൂർ കരുവാൻകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ (26) ആണ് ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാക്കനാട്ടെ ഒരു ഐ.ടി. കമ്പനിയിലെ ജീവനക്കാരനായിരുന്നു മുസ്തഫ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. അപകടം കണ്ടയുടൻ നാട്ടുകാർ ചേർന്ന് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകനാണ് മുഹമ്മദ് മുസ്തഫ.
Next Story


